Marthoma Pontifical Shrine
about

LATEST NEWS & EVENTS

 

അഴീക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരതപ്രവേശനതിരുനാളും തിരുശേഷിപ്പ് പ്രതിഷ്ഠയുടെ 72-ാം വാർഷികാഘോഷവും - 2025 നവംബർ 14 വെള്ളി മുതൽ 23 ഞായർ വരെ.

NOV
23

അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിന് ആരംഭം കുറിച്ചു.
കൊടുങ്ങല്ലൂർ : അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളും മാർത്തോമാശ്ലീഹായുടെ വലതുകര തിരുശേഷിപ്പ് റോമിൽ നിന്ന് തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിൻ്റെ 72-ാം വാർഷികവും സംയുക്തമായി നവംബർ 14 വെള്ളി മുതൽ നവംബർ 23 ഞായർ വരെ ആഘോഷിക്കുന്നു. നവംബർ 14 വെള്ളിയാഴ്ച നവനാളിന് ആരംഭം കുറിച്ചു.
നവംബർ 16 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തൃശൂർ ദേവമാത പ്രവിശ്യാധിപൻ റവ. ഫാ. ഡോ. ജോസ് നന്തിക്കര സി. എം. ഐ. കൊടിയേറ്റ് ശുശ്രൂഷ നിർവ്വഹിച്ചു. തുടർന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലി, സന്ദേശം, നവനാൾ പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു.
നവംബർ 14 മുതൽ 22 വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് 5 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. നവംബർ 22 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ലത്തീൻ റീത്തിൽ തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാളിൻ്റെ സമാപന ദിനമായ നവംബർ 23 - ന് ഞായറാഴ്ച 10 മണിക്കുള്ള പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികനായി സന്ദേശം നൽകും. തിരുക്കർമ്മങ്ങൾക്കു ശേഷം വൈകിട്ട് 6 മണി വരെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ സൗകര്യമുണ്ടായിരിക്കും. 
വൈകിട്ട് 7.00 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന 'മിഠായി തെരുവ് ' എന്ന സാമൂഹ്യ നാടകവും ഉണ്ടാകും. നവംബർ 30 ഞായറാഴ്ച എട്ടാമിടം രാവിലെ 6.30ന് ദിവ്യബലിയോടെ തിരുനാളിന് കൊടിയിറങ്ങും.


ഫാ. സണ്ണി പുന്നേലി പറമ്പിൽ സി. എം. ഐ.
റെക്ടർ, മാർത്തോമ തീർത്ഥകേന്ദ്രം